കോഴിക്കോട്: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കോണ്‍ഗ്രസില്‍. മുക്കം തോട്ടത്തിന്‍കടവ് ബ്രാഞ്ച് സെക്രട്ടറി ഇ കെ രാജനാണ് യുഡിഎഫ് വേദിയിലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാജനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ഇന്നലെ രാജന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. 12 വര്‍ഷക്കാലം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു രാജന്‍.