മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരുന്നു. ഭരണകാര്യങ്ങളില്‍ ആഴത്തില്‍ അറിവുള്ള ആളാണ്. കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

Update: 2021-10-01 06:07 GMT

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 81 വയസ്സായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗമാണ്. മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. പത്തനംതിട്ട സ്വദേശിയാണ്. ഏറെക്കാലമായി തിരുവനന്തപുരത്തായിരുന്നു താമസം. 1998ലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരുന്നു. ഭരണകാര്യങ്ങളില്‍ ആഴത്തില്‍ അറിവുള്ള ആളാണ്. കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ബഹുമതികളോടെയാണ് അന്തിമ കര്‍മ്മങ്ങള്‍ നടക്കുക.

വിവിധ ജില്ലകളില്‍ കലക്ടറായി ജോലി നോക്കിയിരുന്നു. എഴുത്തുകാരന്‍ കൂടിയായിരുന്ന സിപി നായര്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.


Tags: