അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ചൗട്ടാലക്ക് ജയില്‍ശിക്ഷ

Update: 2022-05-28 07:29 GMT

ഛണ്ഡീഗഢ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് സിബിഐ കോടതി തടവ്ശിക്ഷ വിധിച്ചു.

കൂടാതെ 50 ലക്ഷം രൂപ പിഴയും വിധിക്കണം. തടവ്ശിക്ഷ നാല് വര്‍ഷമാണെങ്കിലും സിആര്‍പിസി 428 പ്രകാരം കോടതി ശിക്ഷയില്‍ ഇളവുചെയ്തു.

2010 മാര്‍ച്ച് 26നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 6.09 കോടി രൂപയുടെ അതായത് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 189 ശതമാനമാണ് കൂടുതലായി കണ്ടെത്തിയത്. എന്നാല്‍ വിചാണക്കോടതിയില്‍ അത് 2.81 കോടി അഥവാ 103 ശതമാനമാണ്.

ചൗട്ടാല 2 വര്‍ഷവും 8 മാസവുമാണ് തടവില്‍ കിടക്കേണ്ടിവരിക.

ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

Tags:    

Similar News