മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി മുന്‍ നേതാവ് യത്നാല്‍
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല, പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന് ബിജെപി മുന്‍ നേതാവ് യത്നാല്‍. ഫെബ്രുവരി 21 ന് യാദ്ഗിരി ജില്ലയിലെ ഗുരുമാതക്കലില്‍ നടന്ന ശിവാജി ജയന്തിയിലാണ് എംഎല്‍എ യത്‌നാല്‍ വിവാദ പ്രസ്താവന നടത്തിയത്.
'ഇന്ത്യയുടെ രാഷ്ട്രപിതാവായി മഹാത്മാഗാന്ധിയെ ഞാന്‍ അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്റുവിനെ പോലും ഞാന്‍ അംഗീകരിക്കുന്നില്ല,' എന്നായിരുന്നു തത്‌നാലിന്റെ പ്രസ്താവന. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പ്രസ്താവന വിവാദമായത്.