ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു

Update: 2019-08-19 06:26 GMT

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ബിഹാറിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മിശ്ര സംസ്ഥാനത്ത് മുന്നുതവണ മുഖ്യമന്ത്രി കസേരയിലിരിന്നിട്ടുണ്ട്. ബിഹാര്‍ യുനിവേഴ്‌സിറ്റിയിലെ സാമ്പത്തിക പ്രഫസറായിരുന്ന ഇദ്ദേഹം ഭാരതീയ ജന്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രിയത്തിലെത്തിയത്. പിന്നീട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ബിജെസി ലയിച്ചെങ്കിലും മിശ്ര എന്‍സിപിയിലേക്ക് മാറിയിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ അകപ്പെട്ട മിശ്രയെ പക്ഷേ റാഞ്ചി കോടതി കുറ്റവിമുക്തനാക്കിയത് ഈയടുത്തിടെയാണ്.