വ്യാജ രേഖ നിര്‍മാണം: റിയാദില്‍ വിദേശി അറസ്റ്റിലായി

Update: 2021-03-22 01:34 GMT

റിയാദ് : വ്യാജരേഖകള്‍ നിര്‍മിച്ചു വില്‍പ്പ നടത്തിയ വിദേശ പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇഖാമകളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകളും മറ്റു ഔദ്യോഗിക രേഖകളും നിര്‍മിച്ച ബംഗ്ലാദേശ് സ്വദേശിയെ ആണ് റിയാദില്‍ നിന്ന് പോലീസ് പിടികൂടിയത്. താമസസ്ഥലം കേന്ദ്രീകരിച്ചാണ് ബംഗ്ലാദേശുകാരന്‍ വ്യാജ രേഖകള്‍ നിര്‍മിച്ചിരുന്നത്. വില്‍പനക്ക് തയാറാക്കിയ 50 വ്യാജ ഇഖാമകളും ഏഴു മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകളും രേഖകള്‍ നിര്‍മിക്കുന്നതിനുള്ള ലാപ്‌ടോപ്പും മറ്റു ഉപകരണങ്ങളും പിടികൂടി.




Tags: