ഡല്‍ഹി: ഐബി ഓഫിസറുടെ മൃതദേഹം കണ്ട സ്ഥലം ഫോറന്‍സിക് സംഘം പരിശോധിച്ചു

എഎപി നേതാവും കൗണ്‍സിലറുമായ താഹിര്‍ ഹുസൈനെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കൊലയ്ക്കു പിന്നില്‍ താഹിറാണെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Update: 2020-02-28 13:15 GMT

ന്യൂഡഹല്‍ഹി: വടക്ക് കിഴക്ക് ഡല്‍ഹിയില്‍ സംഘപരിവാര്‍ ആക്രമണം നടന്ന ദിവസങ്ങളില്‍ കൊലചെയ്യപ്പെട്ട ഐബി ഓഫിസറുടെ മൃതദേഹം കണ്ട സ്ഥലം ഫോറന്‍സിക് സംഘം പരിശോധിച്ചു. ഫെബ്രുവരി 26 ാം തിയ്യതി ചന്ദ്ബാഗിലെ ഒരു ഡ്രൈനേജില്‍ നിന്നാണ് ഐബി ഓഫിസറായ അന്‍കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്.

എഎപി നേതാവും കൗണ്‍സിലറുമായ താഹിര്‍ ഹുസൈനെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കൊലയ്ക്കു പിന്നില്‍ താഹിറാണെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

സെക്ഷന്‍ 302, 365, 201, 34 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എടുത്ത കേസില്‍ അന്വേഷണം നടക്കുകയാണ്.

സംഘപരിവാര്‍ സംഘനടകള്‍ നടത്തിയ അക്രമങ്ങളില്‍ ഇതുവരെ 43 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Tags:    

Similar News