കാളികാവില്‍ വീണ്ടും വിദേശമദ്യം പിടികൂടി

ഐലാശ്ശേരി അസൈനാര്‍ പടിയിലെ പനങ്കുറ്റിയില്‍ വേലായുധന്‍ (60)നെ കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച എട്ട് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

Update: 2019-12-01 15:14 GMT

കാളികാവ് (മലപ്പുറം): കാളികാവില്‍ വീണ്ടും വിദേശമദ്യം പിടികൂടി. ഐലാശ്ശേരി അസൈനാര്‍ പടിയിലെ പനങ്കുറ്റിയില്‍ വേലായുധന്‍ (60)നെ കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച എട്ട് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കാളികാവ് ടൗണില്‍ നിന്നു കാറില്‍ ഒളിപ്പിച്ച പത്ത് ലിറ്റര്‍ മദ്യം പിടിച്ചെടുത്തിരുന്നു.

കാളികാവ് പോലിസിന്റെ ലഹരി വിരുദ്ധ വേട്ടയുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. പറങ്ങോട്, ഐലാശ്ശേരി മേഖലകളില്‍ സ്ഥിരമായി വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തുന്ന ആളാണ് പിടിയിലായ വേലായുധന്‍. ഇയാള്‍ക്കു വേണ്ടി പല പ്രാവശ്യം വലവീശിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. മഫ്തിയിലുള്ള സ്‌ക്വാഡ് അംഗങ്ങളാണ് ഇയാളെ വലയിലാക്കിയത്.

ഇയാളെ നാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും. എസ്‌ഐമാരായ സി കെ നൗഷാദ്, ടി പി മുസ്തഫ, സിപിഒമാരായ പി നിയാസ്, കെ ടി ആസിഫ്, വി കെ അജിത്, ടി സജീഷ്, എം രാജന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags: