ചരിത്രത്തില്‍ ആദ്യമായി ദക്ഷിണ കൊറിയയിലെ ജനസംഖ്യ കുറഞ്ഞു

Update: 2021-01-04 17:52 GMT

സോള്‍: ചരിത്രത്തില്‍ ആദ്യമായി ദക്ഷിണ കൊറിയയിലെ ജനസംഖ്യ കുറഞ്ഞു. ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ദക്ഷിണ കൊറിയയില്‍ 51,829,023 പേരാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 20,838 പേരുടെ കുറവാണ് ഈ വര്‍ഷം ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് ജനനത്തേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നതിനാലാണ് ജനസംഖ്യ കുറഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.


വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ഈ പ്രതിഭാസത്തിന് ഒന്നിലധികം കാരണങ്ങളുണ്ട്. വീട്ടുജോലിയും മക്കളെ നോക്കലും പുറത്ത് ജോലിക്കു പോകുന്ന മാതാക്കള്‍ക്ക് ഇരട്ടിഭാരമാകുന്നു. ഇതു കാരണം ജനസംഖ്യ നിയന്ത്രണവും കുട്ടികള്‍ വേണ്ടെന്നു തീരുമാനിക്കലും ചെയ്യുന്നു. ജനനനിരക്ക് ഉയര്‍ത്താന്‍ ദക്ഷിണ കൊറിയ 2006 മുതല്‍ 166 കോടി ഡോളര്‍ ചിലവഴിച്ചിട്ടുണ്ട്. ജനസംഖ്യയില്‍ ആഗോളതലത്തില്‍ ദക്ഷിണ കൊറിയ 27ാം സ്ഥാനത്താണുള്ളത്.




Tags: