രാജ്യത്ത് 132 ദിവസത്തിനുള്ളില്‍ ആദ്യമായി പ്രതിദിന കൊവിഡ് ബാധ 30,000ത്തിനു താഴെ
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുന്നുവെന്ന് സൂചന നല്‍കി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,689 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 30,000 ത്തിനു താഴെ പ്രതിദിനരോഗബാധ താഴുന്നത് 132 ദിവസത്തിനുള്ളില്‍ ഇതാദ്യമാണ്.
കഴിഞ്ഞ ദിവസത്തേക്കാള്‍ 10,000 കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.33 ശതമാനം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനവും രേഖപ്പെടുത്തി.