കടലില്‍ കൂട്ടുകാരോടാപ്പം കുളിക്കാനിറങ്ങിയ ഫുട്‌ബോള്‍ താരം ഒഴുക്കില്‍പ്പെട്ടു: മല്‍സ്യത്തൊഴിലാളികള്‍ രക്ഷകരായി

മണ്ണട്ടമ്പാറക്കടുത്തെ കറുത്തേടത്ത് വീട്ടില്‍ ഹാജര്‍- നിസാര്‍ ദമ്പതികളുടെ മകനും സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരവുമായ മുഹമ്മദ് റിഷാനാണ് (14) അപകടത്തില്‍ പെട്ടത്.

Update: 2021-09-01 18:06 GMT

പരപ്പനങ്ങാടി: കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരം ഒഴുക്കില്‍പ്പെട്ടു. കടല്‍ ഭിത്തിയിലിരിക്കുകയായിരുന്ന പരപ്പനങ്ങാടി കടപ്പുറത്തെ മത്സ്യ തൊഴിലാളികള്‍ കടലിലേക്കെടുത്തു ചാടി മരണക്കയത്തില്‍ നിന്നും വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി.

മണ്ണട്ടമ്പാറക്കടുത്തെ കറുത്തേടത്ത് വീട്ടില്‍ ഹാജര്‍- നിസാര്‍ ദമ്പതികളുടെ മകനും സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരവുമായ മുഹമ്മദ് റിഷാനാണ് (14) അപകടത്തില്‍ പെട്ടത്. ശ്വാസ നാളത്തില്‍ ചെളി നിറഞ്ഞ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി അപകട നില തരണം ചെയ്തു വരുന്നതായി കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.


Tags: