പഴകിയ ഭക്ഷണം പിടിച്ചെടുത്തു: ഹോട്ടലിന് പിഴയിട്ടു

Update: 2022-12-07 10:12 GMT

തൃശൂർ: ഹോട്ടലുകളിലെ ശുചിത്വ സംവിധാനം പരിശോധിക്കുന്നതിൻ്റെ ഭാഗമായി നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പ്രദേശത്തെ 13 ഹോട്ടലുകളിൽ നഗരസഭ പരിശോധന നടത്തി. പഴകിയ ഭക്ഷണം സൂക്ഷിച്ച ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി. ഹോട്ടൽ രാജ് മഹൽ രുചി ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. മറ്റ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയില്ല.


ഹെൽത്ത് ഇൻസ്പെക്ടർ പി എ വിനോദ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമിത വി, സ്മിത പരമേശ്വരൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.


വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍ അറിയിച്ചു.

Similar News