വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യവിഷബാധ

Update: 2025-11-23 08:10 GMT

മാനന്തവാടി: ചേകാടി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യവിഷബാധ. യാത്ര കഴിഞ്ഞ് കണ്ണൂരില്‍ നിന്നും തിരിച്ച് വരുന്നതിനിടെ വയറിളക്കവും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരടക്കം 38 പേര്‍ വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.

യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണം ഇവര്‍ തന്നെ പാകം ചെയ്ത് കൊണ്ടുപോയിരുന്നു. അത് കൂടാതെ കണ്ണൂരിലെ ഒരമ്പലത്തില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. തിരിച്ച് വരുന്ന വഴിക്കാണ് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്. എവിടെ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് പ്രശ്‌നമുണ്ടായതെന്ന് വ്യക്തമല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ആര്‍ക്കും ഗുരുതര ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു.

Tags: