ഭക്ഷ്യവിഷബാധ: വയനാട്ടില്‍ 9 വിനോദസഞ്ചാരികള്‍ ആശുപത്രിയില്‍

Update: 2022-05-03 10:38 GMT

കല്‍പ്പറ്റ: വയനാട്ടില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 9 വിനോദസഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23 പേരടങ്ങുന്ന സംഘത്തില്‍പ്പെട്ട 9 പേരെയാണ് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കമ്പളക്കാട്ടെ ഹോട്ടലില്‍നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു.

ആരുടെയും ആരോഗ്യസ്ഥിതി ഗുരുതരമല്ല. ഭക്ഷണ കഴിച്ച ശേഷം ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

കിളിമാനൂരില്‍നിന്നെത്തിയ സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്.