ഭക്ഷണവിതരണം: 11 മാസത്തിനുള്ളില്‍ റയില്‍വേക്ക് ലഭിച്ചത് 278 പരാതികള്‍

Update: 2021-03-24 19:12 GMT

ന്യൂഡല്‍ഹി: കുടിവെള്ള, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് ലഭിച്ചത് 278 പരാതികളാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പയൂഷ് ഗോയല്‍. പതിനൊന്ന് മാസത്തിനിടയിലാണ് ഈ പരാതികളെല്ലാം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ എഴുതിത്തയ്യാറാക്കിയ ചോദ്യത്തിന് മറുപടി നല്‍കുന്നതിടിയിലാണ് മന്ത്രി പരാതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പങ്കുവച്ചത്.

ഏപ്രില്‍ 1 2020 മുതല്‍ 2021 ഫെബ്രുവരി വരെയാണ് 278 പരാതികള്‍ ലഭിച്ചത്. മിക്കവാറും പരാതികളും ഭക്ഷണത്തിന്റെ ഗുണനിലവാരവും കുപ്പിവെള്ളത്തിന്റെ പ്രശ്‌നങ്ങളുമാണ്. അമ്പത്തിയൊമ്പത് പരാതിയില്‍ 6,97,300 രൂപ ഫൈന്‍ ചുമത്തി. ഒരു പരാതി തള്ളിക്കളഞ്ഞു. 

പാന്‍ട്രി കാര്‍ വഴിയോ സ്‌റ്റേഷനുകളില്‍ ഭക്ഷണമെത്തിച്ചോ യാത്രികരുടെ പരാതി തീര്‍ക്കാന്‍ സ്വകാര്യ ഏജന്‍സികളുമായി ഐആര്‍സിടിസി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഐആര്‍സിടിസി അംഗീകൃത കാറ്ററിങ് സര്‍വീസുകാര്‍ക്കുമാത്രമേ ഭക്ഷണവിതരണത്തിനുള്ള അനുമതി ലഭിക്കൂ.