മികച്ച മന്ത്രിക്കുള്ള ഫൊക്കാന പുരസ്‌കാരം മുഹമ്മദ് റിയാസിന്

Update: 2023-01-18 14:25 GMT

തിരുവനന്തപുരം: വടക്കേ അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാന ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്. മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ പുരസ്‌കാരം കൈമാറുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഫിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags:    

Similar News