കോഴിക്കോട് ബീച്ചിനെ വര്‍ണശബളമാക്കി കേരള പിറവി ദിനത്തില്‍ പട്ടം പറത്തല്‍

Update: 2020-11-01 15:20 GMT

കോഴിക്കോട്: കേരള പിറവിയോടനുബന്ധിച്ച് വണ്‍ ഇന്ത്യ കൈറ്റ് ടീമും, കേരള കൈറ്റ് ടീമും സംയുക്തമായി കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന്ന് സമീപം പട്ടം പറത്തി. റീജിനല്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഖാദര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കേരള പിറവി ദിനം ആഘോഷമാക്കി മാറ്റാന്‍ സംഘാടകര്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 


 


സംസ്ഥാന പ്രസിഡന്റ് എ കെ നിഷാദ് കോസ്‌മോസ് അധ്യക്ഷത വഹിച്ചു. ദേശീയ ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍, സംസ്ഥാന സെക്രട്ടറി ഹാശിം കടാക്കലം, കോ: ഓര്‍ഡിനേറ്റര്‍ മുസ്തഫ കൊമ്മേരി , മുസമ്മില്‍, എം.എം കോയട്ടി എന്നിവര്‍ സംസാരിച്ചു