കാസര്‍ഗോഡ്: കൊറോണ മാറ്റാമെന്ന വാഗ്ദാനവുമായി ദ്രാവകം വില്‍പന നടത്തിയ വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് വിദ്യാനഗര്‍ ചാലാ റോഡില്‍ കല്ലുകെട്ട് മേസ്തിരിയായ ഹംസയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ദ്രാവകം കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് നിര്‍ദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് ദ്രാവകം വില്‍പന നടത്തിയത്. ഇത്തരം വ്യാജ സിദ്ധന്മാര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതായി അറിയുന്നു. കൊറോണ വൈറസിനെതിരായ മരുന്ന് എന്ന പേരില്‍ തയാറാക്കിയ ദ്രാവകം പോലിസ് കസ്റ്റഡിയിലെടുത്തു. ഇത്തരം വ്യാജ സിദ്ധന്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.