മിന്നല്‍ പ്രളയം: അഫ്ഗാനിലെ കാംദിഷില്‍ 40 മരണം

Update: 2021-07-29 09:09 GMT

കാംദിഷ്: അഫ്ഗാനിസ്താനിലെ കാംദിഷിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 40 പേര്‍ മരിച്ചു. 150ഓളം പേരെ കാണാതായിട്ടുണ്ട്.

നാല്‍പ്പത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കൂടുതല്‍ പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ മരണസംഖ്യ കൂടാനും ഇടയുണ്ട്. അഫ്ഗാന്റെ നൂറിസ്താന്‍ പ്രവിശ്യയിലാണ് കാംദിഷ്.

കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് മിന്നില്‍ പ്രളയത്തില്‍ 12 പേര്‍ മരിച്ചിരുന്നു.

പ്രളയത്തില്‍ നിരവധി വാസസ്ഥലങ്ങള്‍ തകര്‍ന്നതായും പല റോഡുകളും അടച്ചുപൂട്ടിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.