പ്രളയം: ജര്‍മനിയിലും ബെല്‍ജിയത്തിലുമായി 168 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

Update: 2021-07-17 17:39 GMT

വാസ്സെന്‍ബര്‍ഗ്: ജര്‍മനിയിലും ബെല്‍ജിയത്തിലും കനത്ത പ്രളയം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിയില്‍ അനുഭപ്പെട്ട ഏറ്റവും വലിയ പ്രളയത്തില്‍ 168 പേര്‍ മരിച്ചു. നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ പല വീടുകളും നിലം പിതിച്ചു. റോഡുകളും വൈദ്യുതി ലൈനുകളും അലങ്കോലമായി.

141 പേര്‍ ജര്‍മനിയിലാണ് കൊല്ലപ്പെട്ടത്. അതില്‍ 98 പേര്‍ അഹ്‌വീലര്‍ ജില്ലയിലുള്ളവരാണ്.

നിരവധി പേരെ കാണാതായിട്ടുണ്ട്. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

ജര്‍മന്‍ പ്രസിഡന്റ് ഫ്രാന്‍ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ പ്രളയം ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ജര്‍മനിയില്‍ ചില ഡാമുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. സ്റ്റെയ്ന്‍ ബച്ചാല്‍ പ്രദേശത്തുനിന്ന് 4500 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ആകെ നഷ്ടത്തിന്റെ കണക്കെടുക്കണമെങ്കില്‍ കുറച്ചുദിവസം കൂടെ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

Similar News