രാജസ്ഥാനില്‍ പ്രളയം; വെള്ളക്കെട്ടില്‍ വീണ് നാല് കുട്ടികള്‍ മരിച്ചു

Update: 2022-07-27 08:19 GMT

ജയ്പൂര്‍: മഴമൂലമുണ്ടായ വെള്ളക്കെട്ടില്‍ വീണ് രാജസ്ഥാനിലെ ജോധ്പൂരില്‍ നാല് കുട്ടികള്‍ മരിച്ചു. അനിത(15), സഞ്ജു(16), പിന്‍ടു(12), കിഷോര്‍(12) എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗലോട്ട് 5 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മണ്‍സൂണ്‍ കാലത്ത് ആവശ്യമായ എല്ലാ മുന്‍കരുതലും എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രാജസ്ഥാനിലെ പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. ജോധ്പൂര്‍, ജലോര്‍, ജയ്പൂര്‍, ചിറ്റോര്‍ഗഡ്, അജ്മീര്‍, സവായ് മധോപൂര്‍, ബന്‍സ്വാര, രാജ്‌സമന്ദ്, ദുംഗര്‍പൂര്‍, കോട്ട, സിരോഹി, പാലി, നാഗൗര്‍ ജില്ലകളിലാണ് മഴ കൂടുതലുള്ളത്.

ഭില്‍വാര നഗരത്തില്‍ 24 മണിക്കൂറിനുളളില്‍ 21 സെമീറ്റര്‍ മഴ പെയ്തു. അടുത്ത മൂന്ന് ദിവസവും മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News