ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)

Update: 2025-06-26 05:11 GMT

ഷിംല: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ പ്രളയത്തില്‍ രണ്ടുമരണം. 20 പേരെ കാണാതായതായി റിപോര്‍ട്ട്. ഖനിയാര മനുനി ഖാദിലൂടെ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ദിരാ പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള ലേബര്‍ കോളനിയില്‍ താമസിച്ചിരുന്ന തൊഴിലാളികളെയാണ് കാണാതായത്. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

സംസ്ഥാന ദുരന്ത നിവാരണ സേന, തദ്ദേശ ഭരണകൂടം, റവന്യൂ വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ സ്ഥലത്തെത്തി.ജീവനല്ല, റെഹ്‌ല ബിഹാല്‍ (സൈഞ്ച്), ഷിലാഗഡ് (ഗഡ്‌സ) എന്നിവിടങ്ങളില്‍ മൂന്ന് വ്യത്യസ്ത മേഘസ്‌ഫോടന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കുളു ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ബഞ്ചാറില്‍, ഹോര്‍ണാഗഡില്‍ ഒരു പാലം ഒലിച്ചുപോയി, സ്‌കൂള്‍ പരിസരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും പശുത്തൊഴുത്തിലേക്കും വെള്ളം കയറിതോടെ ജനജീവിതം താറുമാറായിരിക്കുകയാണ്.മണാലിയില്‍, ബിയാസ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മനാലിചണ്ഡീഗഡ് ദേശീയ പാതയുടെ ഒരു ഭാഗം തകര്‍ന്നു.മഴ തുടരുന്നതിനാല്‍ ബിയാസ്, സത്‌ലജ് എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് ഉയരുന്നതും ഭീഷണിയായികൊണ്ടിരിക്കുകയാണ്.

Tags: