ബ്രസീലില്‍ പ്രളയം; 18 മരണം; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Update: 2021-12-27 04:22 GMT

ബ്രസീലിയ; ബ്രസീലിന്റെ വടക്കന്‍ മേഖലയില്‍ അനുഭവപ്പെട്ട കനത്ത പ്രളയത്തില്‍ 18 പേര്‍ മരിച്ചു. 280 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്തുനിന്ന് 35,000ത്തോളം പേരെ ഒഴിപ്പിക്കേണ്ടിവന്നുവെന്ന് ബാഹിയ സിവില്‍ ഡിഫന്‍സ് പ്രൊട്ടക്ഷന്‍ ഏജന്‍സിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

ബാഹിയയിലെ 40ഓളം നഗരങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ റൂയി കോസ്ത പറഞ്ഞു.

ഇനിയും പ്രളയസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബാഹിയയില്‍ ഇതുപോലൊരു പ്രളയം ഉണ്ടായിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിരവധി പ്രദേശങ്ങളും വീടുകളും ഇപ്പോഴും വെള്ളത്തിനടയിലാണ്.

ഇതാംബെയില്‍ മഴ വര്‍ധിച്ചതോടെ ഒരു ഡാം തകര്‍ന്നിട്ടുണ്ട്. അതും വെള്ളമുയരാന്‍ കാരണമായി.

അടുത്ത 48 മണിക്കൂറില്‍ വീണ്ടും മഴയ്ക്കുള്ള സാധ്യതയുണ്ട്. 50 എംഎം മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ചിലയിടങ്ങളിലത് 100എംഎം വരെയാകാം. 

Tags: