സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

വിവിധ ജില്ലകളിലെ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Update: 2025-05-27 08:29 GMT
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ എന്നീ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, വയനാട് ജില്ലയിലെ കബനി, കാസര്‍കോട് ജില്ലയിലെ ഉപ്പള എന്നീ നദികളില്‍ മഞ്ഞ അലേര്‍ട്ട് നിലനില്‍ക്കുകയാണ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 29, 30 തീയതികളില്‍ മഴയുടെ ശക്തി കൂടുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News