മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഫ്ളക്സ് ബോര്‍ഡ്: എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്
തൃശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി എല്‍ഡിഎഫ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലും ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് ഗുരുവായൂര്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷാണ് പരാതി നല്‍കിയത്. വര്‍ഗീയ നിലപാട് തുടരുകയും നിരന്തരം കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാര്‍ഥി സ്വീകരിക്കുന്നതെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി. ഗോപാലകൃഷ്ണന്‍ എന്ന പേരുപയോഗിച്ച് സ്ഥാനാര്‍ഥി ദൈവമായി സ്വയം പ്രഖ്യാപിക്കുന്നെന്നും പരാതിയില്‍ പറയുന്നു.
ഗുരുവായൂരില്‍ നിന്ന് ഒരു ഹിന്ദു എംഎല്‍എ വേണമെന്ന വര്‍ഗീയ പരാമര്‍ശത്തില്‍ കോടതിയില്‍ നിന്ന് ഗോപാലകൃഷ്ണന്‍ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്തെങ്കിലും വര്‍ഗീയ പ്രചാരണത്തില്‍ നിന്ന് ഗോപാലകൃഷ്ണന്‍ പിന്നോട്ട് പോയില്ല. ഗുരുവായൂരിലെ മുന്‍കാല എംഎല്‍എമാരുടെ പേരുകള്‍ സൂചിപ്പിച്ച് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.