സാബിയ സെയ്ഫിയെ കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധ ജ്വാല

Update: 2021-09-07 14:50 GMT

വടകര: ഡല്‍ഹിയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

വടകര പുതിയ ബസ് സ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ നൈസ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ഷംന ചോറോട്, ഫെബിന ഷാജഹാന്‍, ഷെറീജ സാദിഖ്, അഫീറ ഷംസീര്‍, മുനീറ സനൂജ്, റാജിഷ അഴിയൂര്‍, നൂര്‍ജഹാന്‍, അഫ്‌സീന, അര്‍ഷീന, നസീമ ഇ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: