ഇ- പോസ് മെഷീനിലെ സാങ്കേതിക തടസ്സം പരിഹരിച്ചു; റേഷന്‍ വിതരണം സാധാരണ നിലയിലേക്ക്

Update: 2022-11-18 01:58 GMT

തിരുവനന്തപുരം: ഇ- പോസ് മെഷീനിലെ സാങ്കേതിക തകരാറ് കാരണം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ റേഷന്‍ വിതരണം ഭാഗികമായി തടസ്സം നേരിട്ടിരുന്നത് പൂര്‍ണമായും പരിഹരിക്കപ്പെട്ടതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഹൈദരാബാദ് എന്‍ഐസിയിലെ ആധാര്‍ ഓതന്റിക്കേഷന്‍ സെര്‍വറിലെ സാങ്കേതിക തടസമാണ് റേഷന്‍ വിതരണത്തില്‍ ഭാഗിക തടസ്സമുണ്ടാവാന്‍ കാരണമായത്.

പ്രശ്‌നം പരിഹരിച്ച് റേഷന്‍ വിതരണം സംസ്ഥാനത്ത് പൂര്‍ണതോതില്‍ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. ഇന്നലെ 5,39,016 റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിരുന്നു. ഇന്ന് (നവംബര്‍ 17) വൈകീട്ട് 6 മണിവരെ നാലുലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

Tags:    

Similar News