ജമ്മു കശ്മീരില്‍ അഞ്ചു വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു

Update: 2025-12-18 16:24 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ അഞ്ചു വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു. തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബിജ്‌ബെഹാരയിലെ ശ്രീഗുഫ്വാര പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിനു പുറത്തുനിന്നിരുന്ന പെണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പോലിസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പിഡിപി നേതാവ് ഇല്‍റ്റിജ മുഫ്തി കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

Tags: