ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരി മരിച്ചു
ഇന്നലെ വൈകുന്നേരത്തോടെയാണ് ശിവാനി കളിച്ചുകൊണ്ടിരിക്കുന്നതിടെ കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കുഴല്‍ കിണറില്‍ കണ്ടെത്തിയത്.
ന്യൂഡല്‍ഹി: ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു. ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ചുവയസ്സുക്കാരിയാണ് മരിച്ചത്. 50 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ശിവാനി 16 മണിക്കൂറാണ് കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങികിടന്നത്. 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ വൈകുന്നേരത്തോടെയാണ് ശിവാനി കളിച്ചുകൊണ്ടിരിക്കുന്നതിടെ കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കുഴല്‍ കിണറില്‍ കണ്ടെത്തിയത്.പിന്നീട് പോലിസും ദേശീയ ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാത്രി മുതല്‍ കുഴല്‍ക്കിണറിന് അകത്തേക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്തത്. അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരു ആഴ്ച മുമ്പാണ് തിരുച്ചിറപ്പള്ളിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടര വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ നാല് ദിവസത്തോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.