രാജ്യത്ത് ആയിരത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങള്‍

Update: 2021-09-28 04:29 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് വ്യാപനം കുറയുന്നതിനിടയിലും ആയിരത്തിനു മുകളില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍. കേരളത്തിലാണ് രാജ്യത്തെ 55 ശതമാനം കൊവിഡ് രോഗികളുമുള്ളത്. കഴിഞ്ഞ ദിവസം 15,000 കൊവിഡ് കേസുകളാണ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 37,000 സജീവ കൊവിഡ് രോഗികളുണ്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് പ്രതിദിന രോഗബാധയില്‍ വര്‍ധനയുണ്ടാവുന്നുണ്ട്. സജീവ രോഗികള്‍ 17,261.

ആന്ധ്രയില്‍ സജീവ കൊവിഡ് രോഗികള്‍ 12,482. മിസോറാമിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, 8,800 കൊവിഡ് രോഗികളാണ് അവിടെയുള്ളത്.

രാജ്യത്തെ 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിലും 100ല്‍ കുറവ് കൊവിഡ് രോഗബാധയാണ് പ്രതിദിനം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. സജീവ കൊവിഡ് രോഗികളുടെ ആകെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ വരുന്നത് ആറ് മാസത്തിനുള്ളില്‍ ഇതാദ്യമാണ്.