പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

Update: 2020-05-01 08:58 GMT

പല്‍ഘാര്‍: പല്‍ഘാറിലെ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. എല്ലാവരെയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.

ഇതുവരെ ഈ കേസില്‍ 115 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നു.

മഹാരാഷ്ട്രയിലെ കാന്തിവല്ലിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സന്യാസിമാരടക്കം മൂന്നുപേരെയാണ് പാല്‍ഘാറില്‍ വച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മൂന്നാമന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് മൂവര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ തുടര്‍ന്ന് തയ്യാറാക്കിയ എഫ്‌ഐആറില്‍ ആദ്യം 110 പേരെയാണ് പ്രതിചേര്‍ത്തിരുന്നത്.

സന്യാസിമാര്‍ ഉള്‍പ്പെട്ട സംഘത്തെ തല്ലിക്കൊന്നത് മുസ്‌ലിംകളാണെന്ന് സംഘപരിവാര സംഘടനകള്‍ ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയതിനു ശേഷമാണ് പ്രചാരണത്തിന് അന്ത്യമായത്.  

Tags:    

Similar News