വെള്ളം നിറഞ്ഞ ക്വാറിയില്‍ വീണ് മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങിമരിച്ചു; ദുരന്തം കുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. വെള്ളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിലാണ് മറ്റുള്ളവര്‍ക്കും അപകടം സംഭവിച്ചത്.
ഡോംപിവലി സന്‍ദീപ് ഗ്രാമത്തില്‍ ഇന്നലെ വൈകീട്ട് നാല് മണിക്കാണ് സംഭവം.
ജലക്ഷാമമുളളതുകൊണ്ട് ക്വാറിയിലേക്ക് അലക്കാന്‍ പോയതായി കുട്ടികളടക്കമുളള കുടുംബം. സ്ത്രീകള്‍ അലക്കുന്നതിനിടയില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് വെളളത്തിലേക്ക് വീണു. അവരെ രക്ഷിക്കാന്‍ ചാടിയ അഞ്ച് പേരും മുങ്ങിമരിച്ചു.
മീര ഗെയ്ക് വാദ്(55), മരുമകള്‍ അപേക്ഷ(30), മയൂരേഷ്(15), മോക്ഷ(13), നിലേഷ്(15) എന്നിവരാണ് മരിച്ചത്.
പോലിസ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. അപകടമരണത്തിന് കേസെടുത്തു.