തിരുവനന്തപുരം പൊന്‍മുടിയില്‍ കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2023-01-22 14:38 GMT

തിരുവനന്തപുരം: പൊന്‍മുടിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കരമന സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പൊന്‍മുടി 12ാമത്തെ വളവിലാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതെ കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: