പുനെയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് അഞ്ച് മരണം

Update: 2023-04-17 15:56 GMT

പുനെ: പൂനെയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ മരിച്ചു. പുനെയിലെ പിംപ്രി ചിഞ്ച്വാട് മേഖലയിലാണ് അപകടമുണ്ടായത്. കനത്ത മഴയിലും കാറ്റിലുമാണ് പരസ്യ ബോര്‍ഡ് തകര്‍ന്നുവീണത്.അപകടം നടന്നയുടനെ പൊലീസും ആംബുലന്‍സും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ബോര്‍ഡിനടിയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂറ്റന്‍ ബോര്‍ഡ് നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനും ക്രെയിനുകള്‍ വിന്യസിച്ചിട്ടുണ്ട്.





Tags: