മൂന്നാറില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെ കടുവ കടിച്ച് കൊന്നു

Update: 2022-10-02 09:18 GMT

ഇടുക്കി: മൂന്നാര്‍ നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന അഞ്ച് കറവപ്പശുക്കളെ കടുവ കടിച്ച് കൊന്നു. പരിക്കേറ്റ ഒരു പശുവിന്റെ നില അതീവഗുരുതരമാണ്. ശനിയാഴ്ച രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ ആക്രമണമുണ്ടായത്. പളനിസ്വാമി, മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെയാണ് കടുവ ആക്രമിച്ചത്.

സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവച്ചു. നാട്ടുകാര്‍ മൂന്നാര്‍- ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു. എസ്‌റ്റേറ്റ് തൊഴിലാളികള്‍ കൊല്ലപ്പെട്ട പശുക്കളുമായെത്തിയാണ് റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധം നീണ്ടതോടെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് കയറാന്‍ സാധിച്ചില്ല. ഇതോടെ പാര്‍ക്ക് അധികൃതര്‍ പൂട്ടിയിരിക്കുകയാണ്.

Tags:    

Similar News