ചെങ്കോട്ടയിലേക്ക് കടക്കാന്‍ ശ്രമം; അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്

Update: 2025-08-05 05:53 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയിലേക്ക് അനധികൃതമായി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരിക്കെ,

ചെങ്കോട്ടയുടെ ആക്സസ് കണ്‍ട്രോള്‍ പോയിന്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 20 നും 25 നും ഇടയില്‍ പ്രായമുള്ള ഇവരുടെ കൈവശം നിയമാനുസൃത രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും അനധികൃതമായി രാജ്യത്ത് താമസിക്കുന്നതായി കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍, അവര്‍ ഏകദേശം മൂന്ന് നാല് മാസം മുമ്പ് ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചതായും ഡല്‍ഹിയില്‍ തൊഴിലാളികളായി ജോലി ചെയ്തിരുന്നതായും കണ്ടെത്തി.

ജൂലൈ 15 മുതല്‍ ചെങ്കോട്ട പൊതുജനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞെന്നും ചോദ്യം ചെയ്യലില്‍ സംശയാസ്പദമായ വസ്തുക്കളോ പ്രവര്‍ത്തനമോ ഒന്നും കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.



Tags: