അനധികൃത സ്വര്‍ണക്കടത്ത്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ച് യാത്രക്കാര്‍ പിടിയിലായി. മുന്ന് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് അഞ്ച് പേരില്‍ നിന്നായി പിടിച്ചെടുത്തത്. രണ്ടര കിലോ സ്വര്‍ണമിശ്രതവും അഞ്ച് കിലോ സ്വര്‍ണമാണ് യാത്രക്കാരുടെ കയ്യിലുണ്ടായിരുന്നത്.
കണ്ണൂരില്‍ നിന്നുളള അഫ്താബ്, നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശികളായ അജ്മല്‍, മുജീബ് റഹ്‌മാന്‍, മലപ്പുറം സ്വദേശിയായ മുജീബ് എന്നിവര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളായി സ്വര്‍ണം ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു.
ടേബില്‍ ഫാന്‍ ബാറ്ററിയിലും സ്വര്‍ണം കണ്ടെത്തി.