താനൂരില്‍ മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞു: മൂന്നു പേര്‍ കൂടി രക്ഷപ്പെട്ടു

Update: 2020-09-07 05:42 GMT

താനൂര്‍: ഇന്നലെ ഉച്ചക്ക് താനൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വളളം മറിഞ്ഞ് കാണാതായവരില്‍ മൂന്നു പേര്‍ കൂടി രക്ഷപ്പെട്ടു. ഇനി രണ്ട് പേര്‍ കൂടിയാണ് തിരിച്ചെത്താനുള്ളത്.

ഒട്ടുമ്പുറം സ്വദേശികളായ കുഞ്ഞാലകത്ത് ഉബൈദ് (35), കെട്ടുങ്ങല്‍ കുഞ്ഞിമോന്‍ (60) എന്നിവരെയാണ് കാണാതായത്. ഒട്ടുമ്പുറം ഉമ്മയ്യ്രത്തിന്റെ പുരക്കല്‍ മുഹമ്മദ് അബ്ദുല്‍ഖാദര്‍ (50), ഫാറൂഖ് പള്ളി ആണ്ടിക്കാടവത്ത് ഉമ്മര്‍ (40) എന്നിവരെ പരപ്പനങ്ങാടി ഹാര്‍ബര്‍ പരിസരത്തു നിന്നും ഇന്നലെ അര്‍ധ രാത്രി ഒരു മണിയോടെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കോര്‍മ്മന്‍കടപ്പുറം വെളിച്ചാന്റെപുരക്കല്‍ സൈതലവി (35) പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ നീന്തി കരക്കെത്തി രക്ഷപ്പെട്ടിരുന്നു. കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഇന്നലെ രാത്രി ഏഴരയോടെയാണ് പൊന്നൂസ് തോണി അപകടത്തില്‍പ്പെട്ടത്.