മല്‍സ്യത്തൊഴിലാളികള്‍ക്ക് ജി.പി.എസ്, വി.എച്ച്.എഫ് റേഡിയോ; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജി.പി.എസ്, വി.എച്ച്.എഫ് റേഡിയോ എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. ഇതിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും രജിസ്‌ട്രേഷനും ലൈസന്‍സുമുളളതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫിസുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 28ന് വൈകീട്ട് അഞ്ച് മണിവരെ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ സ്വീകരിക്കും.