തിരുവനന്തപുരം: വള്ളം മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂന്തുറ സ്വദേശി ക്ലമന്റ് (50) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ മത്സൃബന്ധനത്തിടെയാണ് സംഭവം. പരിക്കേറ്റ ക്ലമന്റിനെ ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനാക്കി.