കരമനയില്‍ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മല്‍സ്യത്തൊഴിലാളികള്‍; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി

Update: 2021-08-26 07:46 GMT

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ മത്സ്യവ്യാപാരി മേരി പുഷ്പത്തിന്റെ മല്‍സ്യം തട്ടിത്തെറിപ്പിച്ചതില്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്‍പിലാണ് പ്രതിഷേധം. പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്നത്.

അതേസമയം, മീന്‍ തട്ടിത്തെറിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ ലേബര്‍ ഓഫിസറോട് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

ആറ്റിങ്ങലില്‍ മത്സ്യവ്യാപാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍, കഴിഞ്ഞ ദിവസം ചര്‍ച്ച്്-മല്‍സ്യത്തൊഴിലാളി നേതാക്കളുമായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണി രാജുവും ചര്‍ച്ച ചെയ്തു പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്നലെ കരമനയില്‍ വീണ്ടും മീന്‍ തട്ടിത്തെറിപ്പിച്ചത്.

Tags: