നഗരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ യുവാക്കള്‍ക്ക് നേരെ വെടി വെയ്പ്; കേസ് ഒതുക്കാന്‍ വന്‍ സമ്മര്‍ദ്ദം

നഗരൂര്‍ ഗേറ്റ് മുക്കില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന ഉദയകുമാര്‍, മനീഷ് എന്നിവര്‍ക്ക് നേരെയാണ് പ്രദേശത്തെ സമ്പന്ന കുടുംബത്തിലെ അംഗങ്ങള്‍ വെടിയുതിര്‍ത്തത്.

Update: 2020-05-31 19:23 GMT

തിരുവനന്തപുരം: നഗരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ യുവാക്കള്‍ക്ക് നേരെ വെടി വെയ്പ്. നഗരൂര്‍ ഗേറ്റ് മുക്കില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന ഉദയകുമാര്‍, മനീഷ് എന്നിവര്‍ക്ക് നേരെയാണ് പ്രദേശത്തെ സമ്പന്ന കുടുംബത്തിലെ അംഗങ്ങള്‍ വെടിയുതിര്‍ത്തത്. രണ്ട് തവണ വെടി ഉതിര്‍ത്തെങ്കിലും യുവാക്കള്‍ ഒഴിഞ്ഞ് മാറിയതിനാല്‍

ആളപായം ഉണ്ടായില്ല. യുവാക്കള്‍ നഗരൂര്‍ സ്‌റേഷനില്‍ പരാതി നല്‍കി. കേസില്‍ ഒരാളെ നഗരൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. തോക്ക് പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കേസ് ഒതുക്കാന്‍ യുവാക്കള്‍ക്കു മേലും ഉദ്യോഗസ്ഥര്‍ക്കുമേലും വന്‍ സമ്മര്‍ദമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

Tags:    

Similar News