തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

Update: 2023-03-05 15:47 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ കടല്ലൂരില്‍ പടക്കനിര്‍മാണശാലയ്ക്ക് തീ പിടിച്ച് ഒരു സ്ത്രീ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശിവനാര്‍പുരം ഗ്രാമത്തിലെ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കടല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Tags: