ടൂര്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു; ബസിലേക്ക് പടര്‍ന്ന തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി

Update: 2022-07-03 07:01 GMT

കൊല്ലം: കോളജ് ടൂര്‍ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസില്‍ തീക്കളി. പെരുമണ്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ടൂറിന് പോകുന്നതിന് മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു. ഇതില്‍നിന്ന് തീ ബസിലേക്ക് പടര്‍ന്നതോടെ ജീവനക്കാരനെത്തി പെട്ടെന്ന് തന്നെ തീയണച്ചതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. കൊമ്പന്‍ ടൂറിസ്റ്റ് ബസിലാണ് പൂത്തിരി കത്തിച്ചത്.

എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്. ബസ് ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ടൂര്‍ പാക്കേജിന്റെ ഭാഗമായി ബസ് ജീവനക്കാര്‍ ഇത്തരത്തില്‍ പലതും നടത്താറുണ്ട്. സമീപകാലത്ത് പല അപകടങ്ങളും റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Tags: