നോയിഡയിലെ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ല

Update: 2022-08-26 01:24 GMT

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്ടര്‍ 80ലെ ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ തീപിടിച്ചു. കമ്പനിയുടെ ടിന്‍ഷെഡില്‍നിന്നാണ് തീപടര്‍ന്നത്.




പന്ത്രണ്ടോളം അഗ്നിശമനവാഹനങ്ങള്‍ പ്രദേശത്തുണ്ടെന്ന് ഗൗധം നഗര്‍ ഫയര്‍ ഓഫിസര്‍ അരുണ്‍ കുമാര്‍ സിങ് അറിയിച്ചു.

ബുധനാഴ്ചയും ഇതേ പ്രദേശത്ത് മൊബൈല്‍ ഗോഡൗണിന് തീപിടിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടാണ് തീപിടിച്ചത്.

ആളപായമൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.