ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തില്‍ തീപ്പിടിത്തം; ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി (വീഡിയോ)
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട്: നല്ലളം പോലിസ് സ്റ്റേഷനു സമീപത്തെ ടൂര്‍സ് ആന്റ് ട്രാവല്‍സ് സ്ഥാപനത്തിന് തീപിടിച്ച് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡിലൂടെ പോയ വാഹന യാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്‌സ് അധികൃതര്‍ ആണ് സ്ഥലത്തെത്തി തീയണച്ചത്. ഇതിനിടയില്‍ കത്തിക്കരിഞ്ഞ വസ്തുക്കള്‍ക്കുള്ളില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതായി കാണുകയായിരുന്നു.
തുടര്‍ന്ന് പോലിസ് സഹായത്തോടെ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തുകയായിരുന്നു. സ്ഥാപനം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.