കൊല്ലം മേയറുടെ ഓഫിസ് മുറിയില്‍ തീപ്പിടിത്തം

Update: 2022-08-20 02:49 GMT

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ ഓഫിസിലെ മേയറുടെ മുറിയില്‍ തീപ്പിടിത്തം. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഓഫിസ് മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. തീപ്പിടിത്തത്തില്‍ ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും കത്തി നശിച്ചതായാണ് വിവരം.

തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഓഫിസില്‍ തീപടരുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

Tags:    

Similar News