പയ്യന്നൂരിലെ സൂപ്പര്‍മര്‍ക്കറ്റില്‍ തീപിടുത്തം

ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Update: 2020-03-20 08:54 GMT

പയ്യന്നൂര്‍: പയ്യന്നൂരില്‍ പുതിയ ബസ്റ്റാന്റില്‍ തീപിടുത്തം. ബസ് സ്റ്റാന്റ് പരിസരത്തെ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 11.45നാണ് സംഭവം. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.





Tags: