താനെയില്‍ ഷോപിങ് കോംപ്ലക്‌സില്‍ അഗ്നിബാധ

Update: 2020-12-05 18:30 GMT

താനെ: താനെയിലെ ദോസ്തി ഷോപിങ് കോംപ്ലക്‌സില്‍ അഗ്നിബാധ. താനെ മുംബ്രയിലെ വ്യാപാരമേഖലയിലെ കടകളിലാണ് തീ പടര്‍ന്നിരിക്കുന്നത്.

രണ്ട് അഗ്നിശമനവാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വെള്ളടാങ്കറുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

നിലവില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.