ഷാര്‍ജ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

Update: 2020-12-26 15:44 GMT

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം. സ്പെയര്‍ പാര്‍ട്സ് ഗോഡൗണില്‍ ശനിയാഴ്ച വൈകുന്നരമാണ് തീ പടര്‍ന്നുപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുന്നത് പുരോഗമിക്കുകയാണ്. തീപ്പിടുത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.